Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോട്ടയത്തെ കണ്ണീരിലാഴ്ത്തിയ തെരഞ്ഞെടുപ്പ് ഓർമകളുമായി ചെന്നിത്തല

കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും മറ്റു നേതാക്കളും. 

കോട്ടയം- കോട്ടയത്തെ കണ്ണീരിലാഴ്ത്തിയ തെരഞ്ഞെടുപ്പ് ഓർമകളിലൂടെ കടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് ഇന്നലെകളിലേക്ക് രമേശ് കടന്നുപോയത്. രമേശ് ചെന്നിത്തലയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുറന്ന ജീപ്പിൽ പോകുമ്പോഴാണ് തോമസ് ചാഴിക്കാടന്റെ സഹോദരൻ ബാബു ചാഴിക്കാടൻ മിന്നലേറ്റ് മരിച്ചത്. അന്ന് രമേശ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആ ദിനത്തിലെ ഓർമകളാണ് രമേശ് അയവിറക്കിയത്. തുടർന്നാണ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന തോമസ് ചാഴികാടൻ മത്സരിക്കുന്നതും ഏറ്റുമാനൂർ എംഎൽഎയാകുന്നതും.
ബിജെപിയുടെയും ആർഎസ്എസിന്റെയും വർഗീയ ഭീഷണി ആർക്ക് ചെറുക്കാൻ കഴിയും എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ രാജ്യം ചർച്ച ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യം ഒരു പരിവർത്തനത്തിനായി ആഗ്രഹിക്കുകയാണ്. ഇവിടെ ഇടതുപക്ഷത്തിന് ഒരു പ്രസക്തിയുമില്ലായെന്നും അദ്ദേഹം പറഞ്ഞു.  
ബിജെപിയും ആർഎസ്എസും ഉയർത്തുന്ന വർഗീയ ഭീഷണിയെ ആർക്കു ചെറുക്കാൻ കഴിയും എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
രാജ്യം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സർക്കാരാണ് മോഡി സർക്കാർ. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ കാലഘട്ടമാണിത്. മതന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യവ്യാപകമായി അക്രമങ്ങളുണ്ടായി. രാജ്യം ഒരു പരിവർത്തനത്തിനായി ആഗ്രഹിക്കുകയാണ്. 
വിവിധ പ്രശ്നങ്ങൾ മൂലം ജനങ്ങൾ പൊറുതിമുട്ടുമ്പോൾ കേരളത്തിലെ സർക്കാർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രചെയ്യാൻ ഹെലികോപ്ടർ വാങ്ങുന്ന തിരക്കിലാണെന്നും ചെന്നിത്തല പറഞ്ഞു. മതവിശ്വാസികളെ സർക്കാർ വെല്ലുവിളിക്കുകയാണ്. നവ കേരളം എവിടെ എന്ന ചോദ്യമാണ് എല്ലായിടത്തു നിന്നും ഉയരുന്നത്. എല്ലാ രംഗങ്ങളിലും പരാജയപ്പെട്ട സർക്കാരാണിവിടെ ഭരണം നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, ജോസ് കെ മാണി എംപി, എംഎൽഎമാരായ സി എഫ് തോമസ്, പി ജെ ജോസഫ്, കെ സി ജോസഫ്, മോൻസ് ജോസഫ്, ഡോ എൻ ജയരാജ്, അനൂപ് ജേക്കബ്, ജോണി നെല്ലൂർ, ജോസഫ് വാഴയ്ക്കൻ, ലതികാ സുഭാഷ്, ജോഷി ഫിലിപ്പ്, സണ്ണി തെക്കേടം, തുടങ്ങിയവർ പങ്കെടുത്തു. എഐസിസി ജന. സെക്രട്ടറി ഉമ്മൻ ചാണ്ടിക്ക് കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാൽ അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ വീഡിയോ കൺവെൻഷൻ നഗറിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു.

 

Latest News