നീരവ് മോഡിയുടെ അറസ്റ്റ് ബി.ജെ.പിയുടെ നേട്ടമല്ലെന്ന് മമത

കൊല്‍ക്കത്ത- പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി നീരവ് മോഡിയെ അറസ്റ്റു ചെയ്തത് മോഡി സര്‍ക്കാരിന്റെ നേട്ടമായി കാണാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നീരവ് മോഡിയുടെ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനെയാണ് അഭിനന്ദിക്കേണ്ടത്.

വജ്ര വ്യാപാരിയുടെ അറസ്റ്റ് ബി.ജെ.പിയുടെ തന്ത്രമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രമാണ്  ഈ അറസ്റ്റ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി പല തന്ത്രങ്ങളും കാണേണ്ടി വരുമെന്നും അവര്‍ ആരോപിച്ചു.

ബ്രിട്ടീഷ് പോലീസാണ് നീരവ് മോഡിയെ ലണ്ടനില്‍നിന്ന് ബുധനാഴ്ച അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നീരവ് മോദിക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വെര നീരവ് മോഡിക്ക് ജയിലില്‍ കഴിയേണ്ടിവരും.

 

Latest News