കശ്മീരില്‍ മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം

ജമ്മു- കശ്മീരില്‍ മൂന്ന് ലോക്‌സഭാ സീറ്റുകളില്‍ സഖ്യമായി മത്സരിക്കാന്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തീരുമാനിച്ചു. മറ്റു മൂന്ന് സീറ്റുകളില്‍ ഇരു പാര്‍ട്ടികളും സൗഹൃദ മത്സരം നടത്തും. ശ്രീനഗറില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ലക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുണ്ടാവില്ല. പകരം ജമ്മു, ഉദ്ദംപുര്‍ സീറ്റുകള്‍ കോണ്‍ഗ്രസിനു നല്‍കി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ഇലക്്ഷന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റ അധ്യക്ഷ അംബികാ സോണി എന്നവര്‍ ജമ്മുവിലത്തെ ഫാറുഖ് അബ്ദുല്ലയുമായി ചര്‍ച്ച നടത്തിയാണ് അന്തിമ ധാരണയിലെത്തിയത്.

 

Latest News