തിരുവനന്തപുരം- 'ഞാൻ പ്രകാശ്' എന്ന പോസ്റ്റർ ആറ്റിങ്ങൽ മണ്ഡലത്തിൽ ഹിറ്റായി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഞാൻ പ്രകാശൻ' എന്ന സിനിമയുടെ പോസ്റ്ററാണ് അടൂർ പ്രകാശിന്റെ ചിത്രം ഉൾപ്പെടുത്തി പ്രചാരണ രംഗത്ത് എത്തിച്ചിരിക്കുന്നത്. ശ്രീനിവാസനും ഫഹദ് ഫാസിലും അഭിനയിച്ച, തിയേറ്ററുകളിൽ തരംഗം തീർത്ത സിനിമയുടെ പോസ്റ്റർ കണിയാപുരം ഭാഗത്താണ് ചുവരുകളിൽ സ്ഥാനം പിടിച്ചത്. കണിയാപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫാറൂഖാണ് പോസ്റ്റർ സൃഷ്ടിച്ചത്. ബൈക്കിൽ എഴുന്നേറ്റു നിൽക്കുന്ന ഫഹദ് ഫാസിലിന് പകരം അടൂർ പ്രകാശ്.
തെരഞ്ഞെടുപ്പുകളിൽ പ്രചാരണ രംഗത്ത് ഒട്ടേറെ കൗതുകകരമായ പരസ്യ വാചകങ്ങളും പ്രചാരണ രീതികളും ഉണ്ടാകാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ വോട്ട് പിടിത്തവും പ്രചാരണത്തിന് ഫേസ്ബുക്കിലും ട്വിറ്ററുമെല്ലാം ഉപയോഗിക്കുന്ന കാലമാണിത്. സിനിമ ഗാനങ്ങളുടെ പാരഡിയുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചിരുന്നതൊക്കെ പഴയ കഥയാകുന്നു. ജനങ്ങളെ എങ്ങനെ സ്വാധീന്ക്കാൻ കഴിയുമോ അതുപയോഗിക്കുക എന്നതാണ് തന്ത്രം.
വൈകിയെങ്കിലും ആറ്റിങ്ങലിൽ എത്തിയ അടൂർ പ്രകാശിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ഞാൻ പകാശ്' പോസ്റ്റർ യുവാക്കാളുടെ ആവേശത്തെയാണ് കാണിക്കുന്നത്. പ്രകാശൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ചിരുന്നത്. അതിനാൽ സ്ഥാനാർഥിയുടെ പേരുമായുള്ള സാമ്യവും പോസ്റ്റർ മികച്ചതാവാൻ കാരണമായി. യൂത്ത് കോൺഗ്രസ് കണിയാപുരം ടൗൺ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നിൽ. പോസ്റ്റർ അടൂർ പ്രകാശിന് നന്നായി ബോധിച്ചു. ഫേസ്ബുക്കിൽ സ്ഥാനാർഥി ഇങ്ങനെ കുറിച്ചു- 'മനോഹരമായതും രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഈ പോസ്റ്ററിന് യൂത്ത് കോൺഗ്രസ് കണിയാപുരം ടൗൺ കമ്മിറ്റിയോടുള്ള നന്ദി അറിയിക്കുന്നു. കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ആത്മാർഥമായ പ്രവർത്തനങ്ങൾക്കും സ്വീകരണങ്ങൾക്കും നന്ദി -നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ആറ്റിങ്ങലിൽ തീർച്ചയായും ഉണ്ടാവും.'
ഞാൻ പ്രകാശൻ, അല്ല അടൂർ പ്രകാശ്
തിരുവനന്തപുരം- 'ഞാൻ പ്രകാശ്' എന്ന പോസ്റ്റർ ആറ്റിങ്ങൽ മണ്ഡലത്തിൽ ഹിറ്റായി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഞാൻ പ്രകാശൻ' എന്ന സിനിമയുടെ പോസ്റ്ററാണ് അടൂർ പ്രകാശിന്റെ ചിത്രം ഉൾപ്പെടുത്തി പ്രചാരണ രംഗത്ത് എത്തിച്ചിരിക്കുന്നത്. ശ്രീനിവാസനും ഫഹദ് ഫാസിലും അഭിനയിച്ച, തിയേറ്ററുകളിൽ തരംഗം തീർത്ത സിനിമയുടെ പോസ്റ്റർ കണിയാപുരം ഭാഗത്താണ് ചുവരുകളിൽ സ്ഥാനം പിടിച്ചത്. കണിയാപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫാറൂഖാണ് പോസ്റ്റർ സൃഷ്ടിച്ചത്. ബൈക്കിൽ എഴുന്നേറ്റു നിൽക്കുന്ന ഫഹദ് ഫാസിലിന് പകരം അടൂർ പ്രകാശ്.
തെരഞ്ഞെടുപ്പുകളിൽ പ്രചാരണ രംഗത്ത് ഒട്ടേറെ കൗതുകകരമായ പരസ്യ വാചകങ്ങളും പ്രചാരണ രീതികളും ഉണ്ടാകാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ വോട്ട് പിടിത്തവും പ്രചാരണത്തിന് ഫേസ്ബുക്കിലും ട്വിറ്ററുമെല്ലാം ഉപയോഗിക്കുന്ന കാലമാണിത്. സിനിമ ഗാനങ്ങളുടെ പാരഡിയുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചിരുന്നതൊക്കെ പഴയ കഥയാകുന്നു. ജനങ്ങളെ എങ്ങനെ സ്വാധീന്ക്കാൻ കഴിയുമോ അതുപയോഗിക്കുക എന്നതാണ് തന്ത്രം.
വൈകിയെങ്കിലും ആറ്റിങ്ങലിൽ എത്തിയ അടൂർ പ്രകാശിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ഞാൻ പകാശ്' പോസ്റ്റർ യുവാക്കാളുടെ ആവേശത്തെയാണ് കാണിക്കുന്നത്. പ്രകാശൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ചിരുന്നത്. അതിനാൽ സ്ഥാനാർഥിയുടെ പേരുമായുള്ള സാമ്യവും പോസ്റ്റർ മികച്ചതാവാൻ കാരണമായി. യൂത്ത് കോൺഗ്രസ് കണിയാപുരം ടൗൺ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നിൽ. പോസ്റ്റർ അടൂർ പ്രകാശിന് നന്നായി ബോധിച്ചു. ഫേസ്ബുക്കിൽ സ്ഥാനാർഥി ഇങ്ങനെ കുറിച്ചു- 'മനോഹരമായതും രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഈ പോസ്റ്ററിന് യൂത്ത് കോൺഗ്രസ് കണിയാപുരം ടൗൺ കമ്മിറ്റിയോടുള്ള നന്ദി അറിയിക്കുന്നു. കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ആത്മാർഥമായ പ്രവർത്തനങ്ങൾക്കും സ്വീകരണങ്ങൾക്കും നന്ദി -നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ആറ്റിങ്ങലിൽ തീർച്ചയായും ഉണ്ടാവും.' യൂത്ത് കോണ്‍ഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയോടുള്ള നന്ദി അറിയിക്കുന്നു. കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്കും സ്വീകരണങ്ങള്‍ക്കും നന്ദി -നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം ആറ്റിങ്ങലില്‍ തീര്‍ച്ചയായും ഉണ്ടാവും.'