Sorry, you need to enable JavaScript to visit this website.

പരീക്കറുടെ ചിത കത്തിയമരാന്‍ പോലും കാത്തുനിന്നില്ല; ബി.ജെ.പിയെ കുത്തി ശിവസേന

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

മുംബൈ-ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് ബി.ജെ.പിയും സഖ്യകക്ഷികളും തമ്മില്‍ നടന്ന രാഷ്ട്രീയ നാടകത്തെ നിശിതമായി വിമര്‍ശിച്ച് ശിവസേന. ഭയം ജനിപ്പിക്കുന്ന ജനാധിപത്യമാണിതെന്നും മുഖ്യമന്ത്രിയുടെ ചാരം തണുക്കുന്നതുവരെ കാത്തുനില്‍ക്കാന്‍ പോലും അവര്‍ക്ക് സാധിച്ചില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.
ഗോമന്ത്ക് ഭൂമിയില്‍ പരീക്കറുടെ ചാരം ചേരുന്നതിനുമുമ്പ് തന്നെ നാണംകെട്ട അധികാരക്കളി തുടങ്ങിയിരുന്നുവെന്ന് ശിവസേനയുടെ ഔദ്യോഗിക ജിഹ്വയായ സാംനയിലെ മുഖപ്രസംഗത്തില്‍ പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബി.ജെ.പി അംഗം പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ബി.ജെ.പിയും സഖ്യകക്ഷികളും ഒരുദിവസം മുഴുവന്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു തീരാമാനം. തിങ്കളാഴ്ച പലതവണ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെച്ചിരുന്നു. ബി.ജെ.പി സഖ്യകക്ഷികളായ മാഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജ.പി), ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്.പി) എന്നിവയില്‍നിന്നടക്കം 11 മന്ത്രിമാരും ചുമതലയേറ്റിരുന്നു. രണ്ട് ചെറിയ പാര്‍ട്ടികളില്‍നിന്ന് ഓരോരുത്തര്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന വാഗ്ദനം നല്‍കിയാണ് ഘടകകക്ഷികളെ അനുനയിപ്പിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ജി.എഫ്.പിയിലെ വിജയ് സര്‍ദേശായിയും എം.ജി.പിയിലെ സുദിന്‍ ധവാലികറും ഉപമുഖ്യമന്ത്രിമാരാകും.
ചൊവ്വാഴ്ച പുലര്‍ച്ചെ അധികാരമേറ്റ ഗോവയിലെ പ്രമോദ് സാവന്ത് മന്ത്രിസഭ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 36 അംഗ നിയമസഭയില്‍ 20 അംഗങ്ങളുടെ പിന്തുണ നേടിയാണ് ബി.ജെ.പി സര്‍ക്കാര്‍ ആദ്യ കടമ്പ പിന്നിട്ടത്. 21 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ടെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. പ്രോടെം സ്പീക്കര്‍ മൈക്കല്‍ ലോബോ വോട്ട് ചെയ്തില്ല. കോണ്‍ഗ്രസിന് 14 പേരുടെ പിന്തുണ ലഭിച്ചു. ചില അംഗങ്ങള്‍ ബി.ജെ.പിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. എന്‍.സി.പി അംഗങ്ങളുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചു.
മനോഹര്‍ പരീക്കര്‍ക്കു ശേഷം ഗോവയില്‍ ബി.ജെ.പി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത് 28 മണിക്കൂര്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു. ആര്‍.എസ്.എസ് ബന്ധമുള്ള ഡോ. പ്രമോദ് സാവന്തിനെ നിയമസഭ കക്ഷി നേതാവായി ബി.ജെ.പി കണ്ടെത്തിയെങ്കിലും സഖ്യകക്ഷികളും സ്വതന്ത്രരും ആദ്യം അംഗീകരിച്ചിരുന്നില്ല. ഒടുവില്‍, ഒട്ടേറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അമിത് ഷാ ഇടപെട്ട് രണ്ട് ഉപമുഖ്യമന്ത്രി പദം അംഗീകരിച്ചപ്പോഴേക്കും തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞിരുന്നു. സഖ്യകക്ഷികളുടെ കത്തുമായി പ്രമോദ് സാവന്ത് രാജ്ഭവനില്‍ എത്തുന്നത് രാത്രി 12.30ഓടെ. നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച പുലര്‍ച്ചെ 2.48ന് സത്യപ്രതിജ്ഞ ചെയ്തു. ചരിത്രത്തില്‍ ആ

 

Latest News