Sorry, you need to enable JavaScript to visit this website.

അരുണാചലില്‍ മന്ത്രിമാരും എംഎല്‍മാരും ഉള്‍പ്പെടെ 18 നേതാക്കള്‍ ബിജെപി വിട്ടു

ഇറ്റാനഗര്‍- ലോക്‌സഭയ്‌ക്കൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായി പാര്‍ട്ടി വിട്ടത് 18 നേതാക്കള്‍. രണ്ടു മന്ത്രിമാരും ആറു എംഎല്‍എമാരും ഉള്‍പ്പെടെ ആറു നേതാക്കളാണ് കഴിഞ്ഞ ദിവസം മാത്രം തങ്ങള്‍ ബിജെപി വിട്ടെന്ന് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ അവസരം നിഷേധിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഇവര്‍ കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി)യില്‍ ചേര്‍ന്നു.  ബിജെപി സഖ്യകക്ഷിയായ എന്‍.പി.പിയും തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഇതോടെ ഒരാഴ്ചയ്ക്കിടെ വടക്കന്‍ കിഴക്കന്‍  സംസ്ഥാനങ്ങളില്‍ ബിജെപി വിട്ടത് 25 നേതാക്കളായി. വടക്കു കിടക്കന്‍ മേഖലയില്‍ പല സഖ്യകക്ഷികളും ബിജെപി ബന്ധം ഉപേക്ഷിച്ചിരിക്കുകയാണ്. ഇതുവരെ രണ്ടു പാര്‍ട്ടികളെ മാത്രമെ ബിജെപിക്കൊപ്പം കൂട്ടിന് തയാറായിട്ടുള്ളു. 

അരുണാചലില്‍ ആഭ്യന്തര മന്ത്രി കുമാര്‍ വായി, ടൂറിസം മന്ത്രി ജര്‍കാര്‍ ഗാംലിന്‍, ബിജെപി ജനറല്‍ സെക്രട്ടറി ജര്‍പും ഗാംബിന്‍ എന്നിവര്‍ക്കു പുറമെ ആറ് എംഎല്‍എമാരും രാജിവച്ചവരില്‍ ഉള്‍പ്പെടും. ബിജെപി കോണ്‍ഗ്രസിനെ ആക്രമിക്കുന്ന കുടുംബാധിപത്യം ആരോപിച്ചാണ്. എന്നാല്‍ അരുണാചലില്‍ ബിജെപി മുഖ്യമന്ത്രിയുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കാണ് സീറ്റ് നല്‍കിയിരിക്കുന്നത്- മന്ത്രി കുമാര്‍ വായി ചൂണ്ടിക്കാട്ടി. 

അരുണാചലിലെ 60 നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍.പി.പി 40 സീറ്റുകളില്‍ വരെ മത്സിരക്കുമെന്നും ഇവിടങ്ങളില്‍ ജയിച്ചാല്‍ പാര്‍ട്ടി ഒറ്റയ്ക്കു ഭരിക്കുമെന്നും എന്‍.പി.പി തോവ് തോമസ് സാങ്മ പറഞ്ഞു.
 

Latest News