ഭര്‍ത്താവിന് അയക്കാന്‍ യുവതി പകര്‍ത്തിയ നഗ്‌ന ദൃശ്യങ്ങള്‍ 2000 പേര്‍ കണ്ടു 

ലണ്ടന്‍: ബള്‍ഗേറിയയിലെ ടൂഹൊവിഷ്ത എന്ന ഗ്രാമത്തിലാണ് സംഭവം. യുകെയിലുള്ള ഭര്‍ത്താവിന് അയക്കാനായി നഗ്‌ന വീഡിയോ പകര്‍ത്തുകയായിരുന്നു യുവതി. 
വീഡിയോ പകര്‍ത്തുന്നതിനിടയില്‍ യുവതിയുടെ കൈ തട്ടി ഫേസ്ബുക്ക് ലൈവ് ഓണ്‍ ആകുകയും ദൃശ്യങ്ങള്‍ ലൈവായി മറ്റുള്ളവരിലേക്ക് എത്തുകയുമായിരുന്നു.  കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 2000 പേരാണ് യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കണ്ടത്. ഇവരില്‍ യുവതിയുടെ ഇരുപത് വയസുകാരാനായ മകനും സുഹൃത്തുക്കളുമുണ്ട്. 
യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് ഇവരെല്ലാം. അഞ്ച് വര്‍ഷമെങ്കിലും കഴിയാതെ വീട്ടിലേക്ക് പോകാന്‍ മനസ് വരില്ലെന്നാണ് യുവതിയുടെ മകന്‍ പറയുന്നത്. ഈ സംഭവത്തിന് ശേഷം ഇതുവരെ ഭര്‍ത്താവ് ഇവരോട് സംസാരിച്ചിട്ടില്ല. തനിക്ക് അറിയാതെ പറ്റിപോയ ഒരു പിഴവിന്റെ  ഞെട്ടലിലാണ് യുവതിയും. അടുത്ത സുഹൃത്തക്കളോടും ബന്ധുക്കളോടും മാത്രമേ ഇവരിപ്പോള്‍ സംസാരിക്കാറുള്ളൂ. ഒരാളുടെ അഭിമാനവും ജീവിതവുമെല്ലാം ഒരു വിരല്‍ തുമ്പിനെ ആശ്രയിച്ചാണിരിക്കുന്നതെന്നതിന് ഏറ്റവും വലിയ തെളിവാണ് ബള്‍ഗേറിയയില്‍ ഒരു യുവതിയ്ക്ക് സംഭവിച്ച ദുരന്തം. 

Latest News