ന്യൂദല്‍ഹി: കേരളത്തില്‍ ബിജെപി സീറ്റു ചര്‍ച്ച തീരുമാനമാകാതെ തുടരുകയാണ്. സംസ്ഥാനത്തെ മറ്റു മുഖ്യ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി തീരുമാനം നടത്തി പ്രചാരണ വേദിയില്‍ സജീവമാകുമ്പോഴും ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയിട്ടില്ല.
സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഓരോ മണ്ഡലത്തിലും മൂന്ന് പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരു മണ്ഡലത്തിനായി രണ്ട് സ്ഥാനാര്‍ഥികള്‍ അവകാശവാദം ഉന്നയിച്ചതോടെ തര്‍ക്കം മുറുകുന്ന അവസ്ഥയിലെത്തി.
ബിജെപിയെ സംബന്ധിച്ച് വിജയ സാധ്യത ചൂണ്ടിക്കാട്ടപ്പെടുന്ന രണ്ടു മണ്ഡലങ്ങളാണ് തിരുവനന്തപുരവും പത്തനംതിട്ടയും.
എന്നാല്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തര്‍ക്കമില്ലാതെ സ്ഥാനാര്‍ഥിയായി. എന്നാല്‍ പത്തനംതിട്ടയെ സംബന്ധിച്ച് തീരുമാനമായില്ല. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്.
ശബരിമല വിഷയം വോട്ടാക്കിമാറ്റാനുള്ള പാര്‍ട്ടിയുടെ ശ്രമമാണ് പത്തനംതിട്ടയില്‍ കാണുന്നത്. ശബരിമല വിഷയത്തില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് പാര്‍ട്ടി ജനറല്‍സെക്രട്ടറി കെ സുരേന്ദ്രനാണ്. സ്വാഭാവികമായും സാധ്യത കെ സുരേന്ദ്രനാണ് എന്നാല്‍ പിഎസ് ശ്രീധരന്‍പിള്ളയും പത്തനംതിട്ടയ്ക്കായി അവകാശവാദമുന്നയിച്ചതോടെ കെ സുരേന്ദ്രന്റെ സ്ഥാനം പിന്നോട്ടായി. എന്നാല്‍ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രന്‍ സമ്മര്‍ദ്ദം തുടരുകയാണ്. കൂടാതെ, പത്തനംതിട്ടയില്‍ സുരേന്ദ്രനെ നിര്‍ത്താന്‍ ആര്‍എസ്എസും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
അതേസമയം, പത്തനംതിട്ടയില്‍ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ0 ആരംഭിച്ചിരിയ്ക്കുകയാണ്. പത്തനംതിട്ടയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കിയാല്‍ തോല്‍വി ഉറപ്പാണെന്ന് അമിത് ഷായുടെ പേജില്‍ അണികള്‍ കമന്റ് ചെയ്തു. ഒപ്പം, പാര്‍ട്ടി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ സ്ഥാനാര്‍ത്ഥിയാവണം എന്ന നിലപാടില്‍ നിന്നും ശ്രീധരന്‍പിള്ള സ്വമേധയാ പി•ാറണമെന്നാണ് സുരേന്ദ്രന്‍ പക്ഷക്കാരുടെ നിലപാട്. കേരളത്തിലെ ഉള്‍പാര്‍ട്ടി കലഹം അമിത്ഷായുടെ ഫേസ്ബുക്ക് പേജിലും പ്രകടമായിതുടങ്ങി.അതേസമയം, പത്തനംതിട്ട സീറ്റിനായി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും സജീവമായി രംഗത്തുണ്ട്. പത്തനംതിട്ടയും തൃശൂരും ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് കെ. സുരേന്ദ്രന്‍. അല്‍ഫോന്‍സ് കണ്ണന്താനവും ഇതേ നിലപാട് കേന്ദ്രത്തോട് ആവര്‍ത്തിച്ചു.