Sorry, you need to enable JavaScript to visit this website.

ഓൺലൈൻ ഷോപ്പിംഗിൽ 50 ശതമാനം വളർച്ച

 റിയാദ് - കഴിഞ്ഞ വർഷം സൗദിയിൽ ഓൺലൈൻ ഷോപ്പിംഗ് മേഖലയിൽ 49.9 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ അറിയിച്ചു. 2017 ൽ ഓൺലൈൻ ഷോപ്പിംഗ് മേഖലയിൽ 47.9 ശതമാനവും 2016 ൽ 37.3 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. 
കഴിഞ്ഞ വർഷം ഓൺലൈൻ ഷോപ്പിംഗ് നടത്തിയതിൽ കൂടുതൽ വനിതകളാണ്. ഓൺലൈൻ ഷോപ്പിംഗ് നടത്തിയവരിൽ 51.7 ശതമാനം വനിതകളാണ്. ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരിൽ ഏറ്റവും കൂടുതൽ പേർ 20 മുതൽ 24 വരെ വയസ്സ് പ്രായമുള്ളവരാണ്. 
ഈ പ്രായവിഭാഗത്തിൽ പെട്ട ഇന്റർനെറ്റ് ഉപയോക്താക്കളിൽ 65.2 ശതമാനം പേർ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നു. 30 മുതൽ 34 വരെ വയസ്സ് പ്രായമുള്ളവരായ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 63.2 ശതമാനവും 25 മുതൽ 29 വരെ വയസ്സ് പ്രായമുള്ളവരായ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 61.8 ശതമാനവും ഓൺലൈൻ വഴി ഷോപ്പിംഗ് നടത്തുന്നു. 
ഓൺലൈൻ ഷോപ്പിംഗ് അനുപാതം കൂടുതൽ അൽജൗഫ് പ്രവിശ്യയിലാണ്. ഇവിടെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 65.2 ശതമാനം ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നു. രണ്ടാം സ്ഥാനത്തുള്ള ഹായിലിൽ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 62.9 ശതമാനവും മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 55.2 ശതമാനവും ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നു. ഓൺലൈൻ വഴി വാങ്ങുന്നതിൽ കൂടുതലും വസ്ത്രങ്ങളും പാദരക്ഷകളുമാണ്. രണ്ടാം സ്ഥാനത്ത് കംപ്യൂട്ടറും സ്മാർട്ട് ഫോണുകളുമാണ്. 

 

Latest News