ക്രിസ്ത്യാനിയായ പ്രിയങ്ക ഗാന്ധിയെ ക്ഷേത്രത്തില്‍ കയറ്റരുതെന്ന് കത്ത്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസി ലക്ഷ്യമിട്ടുള്ള ഗംഗാ യാത്ര തുടരുന്നതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി സംഘപരിവാര്‍ അനുകൂലികളായ അഭിഭാഷകര്‍ രംഗത്ത്. 
പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും, അവരെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ മജിസ്‌ട്രേറ്റിന് അഭിഭാഷകരുടെ സംഘം കത്തയച്ചിട്ടുണ്ട്. സനാതന ധര്‍മ്മം ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കത്തില്‍ ക്ഷേത്രപ്രവേശനത്തില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ വിലക്കണമെന്നാണ് ഇവരുടെ ആവശം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുള്ളതാണ് കത്ത്. ക്രിസ്ത്യാനിയാണ് എന്നതിനോടൊപ്പം തന്നെ കോണ്‍ഗ്രസ് നേതാവിന്റെ  ആരാധനാകേന്ദ്രം  ക്രിസ്ത്യന്‍ പള്ളിയാണെന്നും സംഘപരിവാര്‍ അനുകൂലികളായ അഭിഭാഷകര്‍ ആരോപിക്കുന്നു. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും സമാനമായ ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു.

Latest News