Sorry, you need to enable JavaScript to visit this website.

'ആ ഭീകരന്റെ പേര് ഒരിക്കലും ഞാന്‍ ഉച്ചരിക്കില്ല'; വീണ്ടും ആശ്ചര്യപ്പെടുത്തി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

വെല്ലിങ്ടണ്‍- ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടു പള്ളികളിലായി 50 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത ഓസ്‌ട്രേലിയന്‍ ഭീകരന്‍ ബ്രന്റന്‍ ടറന്റിന്റെ പേര് ഒരിക്കലും തന്റെ നാവില്‍ നിന്ന് ആര്‍ക്കും കേള്‍ക്കാനാകില്ലെന്ന് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍. കടുത്ത മുസ്ലിം വിരുദ്ധതയില്‍ നിന്നുണ്ടായ ഭീകരാക്രമണത്തില്‍ ഇരകള്‍ക്കൊപ്പം നിന്ന് ആര്‍ദ്രത കൊണ്ടും അനുകമ്പ കൊണ്ടും ഏവരേയും ആശ്ചര്യപ്പെടുത്തിയ പ്രധാമന്ത്രി ആര്‍ഡേണ്‍ ചൊവ്വാഴച പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തു. സമ്മേളനത്തിലെ തന്റെ പ്രസംഗം തുടങ്ങിയത് അറബി അഭിവാദ്യവാക്യമായ 'അസ്സലാമു അലെയ്ക്കും' എന്നു പറഞ്ഞു കൊണ്ടായിരുന്നു.

ഈ ഭീകരന്‍ ന്യൂസിലന്‍ഡിലെ ശക്തമായ നിയമ നടപടികള്‍ നേരിടുമെന്ന് അവര്‍ പറഞ്ഞു. 'ഈ ഭീകരപ്രവര്‍ത്തം വഴി പലതും അയാള്‍ നേടാന്‍ ശ്രമിച്ചിട്ടുണ്ട്. അതിലൊന്ന് കുപ്രസിദ്ധിയാണ്. അതുകൊണ്ടു തന്നെ അയാളുടെ പേര് ഞാന്‍ പരാമര്‍ശിക്കുന്നതായി നിങ്ങള്‍ക്ക് ഒരിക്കലും കേള്‍ക്കാന്‍ കഴിയില്ല. അയാള്‍ ഒരു ഭീകരവാദിയാണ്. അയാളൊരു കുറ്റവാളിയാണ്. അയാളൊരു തീവ്രവാദിയാണ്. എന്റെ സംസാരത്തില്‍ അയാള്‍ പേരില്ലാതെ തന്നെ തുടരും,' ജസിന്ത ആര്‍ഡേണ്‍ പറഞ്ഞു.
Image result for jacinda ardern

Latest News