ആലുവ- ചാലക്കലിൽ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. ചാലക്കൽ തോപ്പിൽ ഫിറോസിന്റെ മകൻ ഖൻസുൻ ഖാലിദാ(12)ണ് മരിച്ചത്. രാവിലെ 9.30 യോടെ പുഴക്കരികിൽ കളിച്ച് കൊണ്ടിരുന്ന കുട്ടികൾ പുഴയിലിറങ്ങിയപ്പോഴാണ് അപകടത്തിൽ പെട്ടത്. ഈ ഭാഗത്ത് ചെളിയിൽ താഴുകയായിരുന്നു. ഉമ്മ സഹീറ. സഹോദരൻ: മുഹമ്മദ് ഇബ്രാഹിം.പ്രദേശവാസിയായ പെരുമ്പാവൂർ ഫയർഫോഴ്‌സിലെ ഫയർമാൻ സുകുമാരനാണ് കുട്ടിയെ തപ്പിയെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചത്. ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലക്കൽ ദാറുസലാം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.