Sorry, you need to enable JavaScript to visit this website.

റിയാദിൽ വോക്‌സ് സിനിമ മൂന്നാമത് തിയേറ്റർ തുറന്നു

റിയാദ് - തലസ്ഥാന നഗരിയിൽ തങ്ങളുടെ മൂന്നാമത് വോക്‌സ് സിനിമാ തിയേറ്റർ പ്രവർത്തനം തുടങ്ങിയതായി മാജിദ് അൽഫുതൈം കമ്പനി അറിയിച്ചു. അൽയാസ്മിൻ ഡിസ്ട്രിക്ടിൽ പ്രവർത്തനം ആരംഭിച്ച ഈ തിയേറ്ററിൽ ഉപയോക്താക്കൾക്ക് ഉല്ലാസത്തിനായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സന്ദർശകരുടെ അഭിരുചിക്ക് അനുസരിച്ച് ഭക്ഷണ പാനീയങ്ങൾ തെരഞ്ഞെടുക്കുന്നതിനും ലഘുഭക്ഷണം കഴിക്കുന്നതിനും തിയേറ്ററിൽ സൗകര്യമുണ്ട്. എട്ട് സ്‌ക്രീനുകളുള്ള തിയേറ്ററിൽ 553 സീറ്റുകളാണുള്ളത്. കുട്ടികൾക്കും കുടുംബങ്ങൾക്കും നവോന്മേഷം പ്രദാനം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും തിയേറ്ററിൽ സജ്ജമാക്കിയിട്ടുണ്ട്. ഈ വർഷാവസാനത്തോടെ സൗദിയിൽ 110 തിയേറ്ററുകൾ തുറക്കുന്നതിന് വോക്‌സ് കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിനോടകം ജിദ്ദയിലും റിയാദിലുമായി 39 തിയേറ്ററുകളാണ് വോക്‌സ് കമ്പനിയുടെ മേൽനോട്ടത്തിൽ നടക്കുന്നത്. 


 

Latest News