ദമാം- 2018 ലെ 'നാരീശക്തി' പുരസ്‌കാരം ഇന്ത്യൻ പ്രസിഡന്റിന്റെ പക്കൽ നിന്നും ഏറ്റുവാങ്ങി മടങ്ങിയെത്തിയ നവയുഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ നവയുഗം സാംസ്‌കാരിക വേദി ആദരിച്ചു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, ജീവകാരുണ്യ മേഖലകളിലെ പ്രമുഖരും, പ്രവാസി കുടുംബങ്ങളും പങ്കെടുത്ത ചടങ്ങ് മഞ്ജുവിനോടുള്ള പ്രവാസ ലോകത്തിന്റെ സ്‌നേഹ സദസ്സായി മാറി. താലപ്പൊലിയും, നിറവാദ്യവുമായാണ് നവയുഗം വനിതാവേദി പ്രവർത്തകർ മഞ്ജുവിനെ സദസ്സിലേക്ക് ആനയിച്ചത്.
നവയുഗം ഉപദേശക സമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദി ജോയിന്റ് സെക്രട്ടറി മീനു അരുൺ മഞ്ജുവിന്റെ ജീവചരിത്രം അവതരിപ്പിച്ചു. നവയുഗം കേന്ദ്ര കമ്മിറ്റിയേയും, വിവിധ മേഖല, പോഷക സംഘടന കമ്മിറ്റികളെയും പ്രതിനിധീകരിച്ച് എം.എ.വാഹിദ് കാര്യറ, ഷിബുകുമാർ, ശ്രീകുമാർ വെള്ളല്ലൂർ, ബിജു വർക്കി, അനീഷ കലാം, ഇ.എസ്. റഹീം, വിനീഷ്, പ്രഭാകരൻ, സിയാദ്, ഗോപകുമാർ, മിനി ഷാജി, ജിൻഷാ ഹരിദാസ്, നഹാസ്, ഷീബ സാജൻ, നിസാം കൊല്ലം, ബിനു കുഞ്ഞു എന്നിവർ മഞ്ജു മണിക്കുട്ടനെ ആദരിച്ചു.
എം.എ.വാഹിദ് കാര്യറ, ഉണ്ണി പൂച്ചെടിയിൽ (നവയുഗം ദമാം), സഹീർ മിർസ ബെയ്ഗ് (ഇന്ത്യൻ എംബസി വളണ്ടിയർ കമ്മിറ്റി കൺവീനർ), പവനൻ, നൗഷാദ് (നവോദയ), നജീബ് (ഒ.ഐ.സി.സി), മനോജ്, ടി.എം.റഷീദ് (നവയുഗം ജുബൈൽ), ഹനീഫ അറബി (ഐ.എം.സി. സി), ഷബീർ ചാത്തമംഗലം (പ്രവാസി സാംസ്‌ക്കാരിക വേദി), പി.ടി. അലവി (മീഡിയ ഫോറം), ഷാജി വയനാട്, ഷിബു (വടകര എൻ.ആർ.ഐ ഫോറം), അസ്‌ലം ഫാറൂഖ് (അറേബ്യൻ സോഷ്യൽ ഫോറം), അബ്ദുൽ സത്താർ (തമിഴ്‌നാട് അസോസിയേഷൻ), സഹീർ ബാബു (ഫോക്കസ്) എന്നിവർ സംസാരിച്ചു.
തനിക്ക് പ്രവാസ ലോകം നൽകിയ പിന്തുണക്കും സ്‌നേഹത്തിനും മഞ്ജു മണിക്കുട്ടൻ മറുപടി പ്രസംഗത്തിൽ നന്ദി പറഞ്ഞു. ഷാജി മതിലകം സ്വാഗതവും, സുമി ശ്രീലാൽ നന്ദിയും പറഞ്ഞു. നിസാർ, ജിൻഷാ ഹരിദാസ്, ബിനു കുഞ്ഞു, ദേവിക രാജേഷ്, നിവേദിത്, ജെസ്വിൻ, ഐശ്വര്യ റിൻരാജ്, സംഗീത, കാർത്തിക്, വിനോദ്, നൗഷാദ് എന്നീ കലാകാരന്മാർ അവതരിപ്പിച്ച വിവിധ ഗാന, നൃത്ത പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. ആലിക്കുട്ടി ഒളവട്ടൂർ (കെ.എം.സി.സി), മജീദ് (സിജി), സോഫി ഷാജഹാൻ (എഴുത്തുകാരി), ഷെരീഫ് കർക്കാല (കർണാടക അസോസിയേഷൻ), ഷാജഹാൻ (പ്രവാസി സാംസ്‌ക്കാരിക വേദി) എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
പരിപാടികൾക്ക് നവയുഗം നേതാക്കളായ സാജൻ, ദാസൻ രാഘവൻ, പ്രിജി കൊല്ലം, മണിക്കുട്ടൻ, സനു മഠത്തിൽ, ഷാജി അടൂർ, സഹീർ ഷാ, അബ്ദുൽ കലാം, രതീഷ് രാമചന്ദ്രൻ, അബ്ദുൽ സലാം, ശ്രീലാൽ, തമ്പാൻ നടരാജൻ, മഞ്ജു അശോക്, മല്ലിക ഗോപകുമാർ, ശരണ്യ ഷിബു, സിജു കായംകുളം, ലാലു ശക്തികുളങ്ങര എന്നിവർ നേതൃത്വം നൽകി.