സൈനിക ഉദ്യോഗസ്ഥന്‍ കാറില്‍ വെച്ച് പീഡിപ്പിച്ചതായി സഹപ്രവര്‍ത്തക 

ബംഗളൂരൂ: കരസേനാ ഉദ്യോഗസ്ഥന്‍ കാറില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി. സൈനിക കേന്ദ്രത്തിലെ തന്നെ ജീവനക്കാരിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. 
മേജര്‍ അമിത് ചൗധരിക്കെതിരേയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കേസിനാസ്പദമായ സംഭവം നടന്നത് ഈ കഴിഞ്ഞ ഫെബ്രുവരി 14നാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വീട്ടലെ വിരുന്നിന് പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവതിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് മേജര്‍ കാറില്‍ കയറ്റുകയായിരുന്നു. 
പോകുന്ന വഴി കാര്‍ ആളൊഴിഞ്ഞ ഒരിടത്ത് നിര്‍ത്തി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. സംഭവശേഷം കുറേ വൈകിയാണ് മേജര്‍ യുവതിയെ താമസസ്ഥലത്ത് കൊണ്ടു ചെന്നാക്കിയത്. 
യുവതി പീഡനവിവരം മാതാപിതാക്കളോട് പറയുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ച ശേഷം കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു. ആശുപത്രിയില്‍ നിന്നും തിരികെ വന്നതിന് ശേഷമാണ് യുവതി വിവേക് നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മാനഭംഗത്തിന് കേസെടുത്ത വിവേക്‌നഗര്‍ പൊലീസ് കുറ്റകൃത്യം നടന്നത് അള്‍സൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസ് അള്‍സൂര്‍ പൊലീസിന് കൈമാറുകയും ചെയ്തു.സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അള്‍സൂര്‍ പൊലീസ് പറഞ്ഞു.

Latest News