എല്ലാവരും നുണയന്മാര്‍; വാര്‍ത്തകള്‍ നിഷേധിച്ച് മൈക്കിള്‍ ജാക്‌സന്റെ മകള്‍

ലോസ് ആഞ്ചലസ്- ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അന്തരിച്ച സൂപ്പര്‍ സ്റ്റാര്‍
മൈക്കിള്‍ ജാക്‌സന്റെ മകള്‍ പാരിസ് ജാക്‌സണ്‍. നുണയന്മാര്‍ എന്ന തലക്കെട്ടിലാണ് ശനിയാഴ്ച താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത 20 കാരി പാരിസ് ജാക്‌സണ്‍ നിഷേധിച്ചത്.
മോഡലായി ജോലി ചെയ്യുന്ന പാരിസ് ലോസ് ആഞ്ചലസിലെ വീട്ടില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നും ആശുപത്രിയിലാണെന്നും സെലിബ്രിറ്റി ന്യൂസ് വെബ്‌സൈറ്റ് ടിഎംഎസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ജാക്‌സണ്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി പുറത്തുവന്ന് ആഴ്ചകള്‍ക്കുശേഷമാണ് അദ്ദേഹത്തിന്റെ മകളുടെ ആത്മഹത്യാ ശ്രമത്തെ കുറിച്ചുള്ള അഭ്യൂഹം. 2009 ല്‍ അന്തരിച്ച ജാക്‌സന്റെ ജീവിതത്തെ കുറിച്ചുള്ള വിശദാംശങ്ങളാണ് ഡോക്യുമെന്ററിയിലുള്ളത്.

 

Latest News