നാലു വയസ്സുകാരിയെ ട്യൂഷന്‍ ടീച്ചറുടെ അച്ഛന്‍ ബലാത്സംഗം ചെയ്തു

ന്യൂദല്‍ഹി- നാലു വയസ്സുകാരിയെ ട്യൂഷന്‍ ടീച്ചറുടെ പിതാവ് ബലാത്സംഗം ചെയ്തു. ന്യൂദല്‍ഹിയില്‍ പഞ്ചാബി ഭാഗ് പ്രവദേശത്താണ് സംഭവം. 55 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ പ്രകാരം കേസെടുത്തതായും പോലീസ് അറിയിച്ചു.

സ്‌കൂളില്‍നിന്ന് വന്ന ശേഷം വൈകീട്ട് സമീപത്തെ വീട്ടില്‍ ട്യൂഷനു പോയപ്പോഴാണ് ബാലിക പീഡനത്തിനിരയായത്. തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് വൈദ്യ പരിശോധന നടത്തിയതായി പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് ഡെപ്യട്ടി കമ്മീഷണര്‍ മോണിക്ക ഭരദ്വാജ് പറഞ്ഞു.

 

Latest News