Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയില്‍ സ്ഥാനാര്‍ഥികളാവാന്‍  മിടുക്കരുണ്ട്-കണ്ണന്താനം 

ന്യൂദല്‍ഹി: പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്കെല്ലാം ഉടനെ സ്ഥാനം കിട്ടണമെന്നില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബിജെപിയില്‍ പുറത്ത് നിന്ന് വന്നവരെ കൂടാതെ തന്നെ മിടുക്കരായ നേതാക്കളുണ്ടെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചര്‍ച്ച നടത്തി വരികയാണണെന്നും കണ്ണന്താനം പറഞ്ഞു. കോട്ടയത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.സി. തോമസ് നേരത്തേ കഴിവു തെളിയിച്ചയാളാണ് അതിനാല്‍ തന്നെ കോട്ടയത്ത് പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ടെന്നും, കേരളാ കോണ്‍ഗ്രസ് എമ്മിലെ തമ്മിലടി ബിജെപിക്ക് പ്രയോജനം ചെയ്യുമെന്നും, ആര്‍ക്ക് വോട്ടുചെയ്യുന്നതാണ് നല്ലതെന്ന് ജനങ്ങള്‍ ചിന്തിക്കുമെന്നും കണ്ണന്താനം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കേരളാ നേതാക്കള്‍ ബിജെപി ആസ്ഥാനത്തെത്തി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്നും. വടക്കന്റെ കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മത്സരിക്കുന്ന കാര്യത്തില്‍ താന്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 14 നാണ് കോണ്‍ഗ്രസ്സ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ അംഗത്വം എടുത്തത്. അദ്ദേഹത്തിന്റെ ചുവട് മാറ്റം അപ്രതീക്ഷിതവും, കോണ്‍ഗ്രസ്സിന് തിരിച്ചടിയുമായിരുന്നു. 

Latest News