Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ വനിതാ പോലീസ് ഓഫീസറെ വീടിനടുത്ത് ഭീകരര്‍ വെടിവച്ചു കൊന്നു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ വനിതാ സ്‌പെഷ്യല്‍ പോലീസ് ഓഫീസറെ ഭീകരര്‍ വീടിനു സമീപത്തു വെടിവച്ചു കൊലപ്പെടുത്തി. വെഹില്‍ ഗ്രാമത്തില്‍ ശനിയാഴ്ച 2.40ഓടെയാണ് സംഭവം. വെടിയേറ്റു വീണ ഖുഷ്ബൂ ജാന്‍ എന്ന പോലീസ് ഓഫീസറെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെവച്ച് മരണം സംഭവിച്ചു. വളരെ അടുത്തുനിന്നാണ് ഇവര്‍ക്ക് വെടിയേറ്റത്. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ദാരുണ കൊല നടത്തിയ ഭീകരര്‍ക്കു വേണ്ടിയുള്ള തെരച്ചിലാരംഭിച്ചു. ഈ ക്രൂരമായ ഭീകര കൃത്യത്തെ അപലപിക്കുന്നതായും കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെ കുടുംബത്തോടൊപ്പമുണ്ടെന്നും ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു. ഭീകര വിരുദ്ധ നീക്കങ്ങള്‍ക്കായി സംസ്ഥാന പോലീസ് സേനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍. ഇവര്‍ക്ക് ആയുധങ്ങള്‍ നല്‍കാറില്ല. ആയുധ പരിശീലനവും നല്‍കുന്നില്ല. പോലീസ് സേനയിലെ ഏറ്റവും താഴെതട്ടിലുള്ള വിഭാഗമാണിവര്‍. കൊലപാതകത്തെ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും അപലപിച്ചു.

Latest News