Sorry, you need to enable JavaScript to visit this website.

അലഹാബാദിലെ ബിജെപി സിറ്റിങ് എം.പി പാര്‍ട്ടി വിട്ട് എസ്.പിയില്‍; ബാന്ദയില്‍ മത്സരിക്കും

ലഖ്‌നൗ- ഏതാനും നാളുകളായി കോണ്‍ഗ്രസില്‍ നിന്ന് ഇനി ആരൊക്കെയാണ് ബിജെപിയിലേക്ക് ചേക്കേറുന്നത് എന്നു നോക്കിയിരുന്നവരെ അമ്പരപ്പിച്ചും ബിജെപിയെ ഞെട്ടിച്ചും അലഹബാദിലെ (പ്രയാഗ്‌രാജ്) ബിജെപി സിറ്റിങ് എംപി ശ്യാമ ചരണ്‍ ഗുപ്ത പാര്‍ട്ടി വിട്ട് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി)യില്‍ ചേര്‍ന്നു. ഈ തെരഞ്ഞെടുപ്പിലില്‍ ബാന്ദാ ലോക്‌സഭാ മണ്ഡലത്തില്‍ എസ്.പി സ്ഥാനാര്‍ത്ഥിയായ ഗുപ്ത മത്സരിക്കും. ബിജെപി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഗുപതയുടെ പാര്‍ട്ടി മാറ്റം. 

നേരത്തെ എസ്.പിയില്‍ ആയിരുന്ന ഗുപ്ത മാതൃ പാര്‍ട്ടിയിലേക്ക് തിരിച്ചു പോയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. കിഴക്കന്‍ യുപിയിലെ പ്രമുഖ ബനിയ നേതാവായ ഗുപ്ത നേരത്തെയും ബാന്ദാ മണ്ഡലത്തില്‍ നിന്ന് എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. 1999-ലെ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയോട് തോറ്റ ഗുപത 2004-ല്‍ എസ്.പി ടിക്കറ്റില്‍ ബാന്ദായില്‍ ജയിച്ചിരുന്നു. 2009-ല്‍ ഫുല്‍പൂരില്‍ എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റ ഗുപത പിന്നീട് ബിജെപിയിലേക്ക് ചേക്കേറി 2014-ല്‍ അലബഹബാദില്‍ മത്സരിച്ചു ജയിച്ചു.
 

Latest News