ന്യൂദൽഹി- ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.സി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസിൽ ചേർന്നു. ഡെറാഡൂണിൽ കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിലായിരുന്നു മനീഷ് ഖണ്ഡൂരിയുടെ പാർട്ടി പ്രവേശനം. പൗരി മണ്ഡലത്തിൽ സിറ്റിംഗ് എം.പിയും പിതാവുമായ ബി.സി ഖണ്ഡൂരിക്കെതിരെ മത്സരിക്കും. അതിനിടെ ബി.ജെ.പി എം.പി ശ്യാമചരൺ ഗുപ്ത സമാജ് വാദി പാർട്ടിയിൽ ചേർന്നു. ബന്ദ സീറ്റിൽ എസ്.പി സ്ഥാനാർഥിയായി മത്സരിക്കും. നിലവിൽ പ്രയാഗ് രാജിൽനിന്നുള്ള ലോക്‌സഭാംഗമാണ്. ജെ.ഡി.എസ് ദേശീയ നേതാവ് ഡാനിഷ് അലി പാർട്ടി വിട്ട് ബി.എസ്.പിയിൽ ചേർന്നിരുന്നു.






