Sorry, you need to enable JavaScript to visit this website.

അത് വ്യാജ വര്‍ത്ത; ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്താന്‍ സൗദികളുടെ കാറുകളില്‍ ക്യാമറ ഘടിപ്പിക്കില്ല

മുഹമ്മദ് അൽബസ്സാമി

റിയാദ് - ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്നതിന് സൗദി പൗരന്മാരുടെ കാറുകളിൽ ക്യാമറകൾ ഘടിപ്പിക്കാൻ ട്രാഫിക് ഡയറക്ടറേറ്റിന് നീക്കമുണ്ടെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി വ്യക്തമാക്കി. നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാറുകളിൽ ക്യാമറകൾ സ്ഥാപിച്ച് സൗദി പൗരന്മാരുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിന് ട്രാഫിക് ഡയറക്ടറേറ്റിന് നീക്കമുണ്ടെന്നാണ് നിലക്ക് സാമൂഹികമാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. 


ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ വ്യത്യസ്ത മാർഗങ്ങൾ വഴി നൽകുന്ന പരാതികളല്ലാതെ, മറ്റു രീതികളിൽ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് പൊതുസമൂഹത്തിന്റെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നില്ല. ഗതാഗത നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റിന് സാധിക്കും. ഗതാഗത നിയമം നടപ്പാക്കുന്നതിൽ ട്രാഫിക് ഡയറക്ടറേറ്റുമായി പൊതുസമൂഹം സഹകരിക്കുന്നുണ്ട്. ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്നതിൽ ഭാവിയിൽ പൊതുസമൂഹത്തിന്റെ പങ്കാളിത്തം പ്രയോജനപ്പെടുത്തി കൂടായ്കയുമില്ല. 


ഫീൽഡിൽ പ്രവർത്തിക്കുന്ന ട്രാഫിക് ഡയറക്ടറേറ്റിനു കീഴിലെ രഹസ്യ പട്രോൾ വാഹനങ്ങളിൽ ഗതാഗത നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് ആയി നിരീക്ഷിച്ച് രജിസ്റ്റർ ചെയ്യുന്നതിനുള്ള ക്യാമറകളുണ്ട്. ഡ്രൈവർമാരുടെ പെരുമാറ്റങ്ങളാണ് 85 ശതമാനം വാഹനാപകടങ്ങൾക്കും കാരണമെന്നും മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു.
 

Latest News