വടക്കനോ? അദ്ദേഹം വലിയ നേതാവായിരുന്നില്ലെന്ന് രാഹുല്‍

റായ്പൂര്‍- പാര്‍ട്ടി വിട്ട മുന്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് ടോം വടക്കന്‍ പാര്‍ട്ടിയില്‍ വലിയ നേതാവായിരുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനു കുറിച്ചുള്ള ചോദ്യത്തിന് വടക്കനോ, അദ്ദേഹം വലിയ നേതാവെ അല്ലായിരുന്നു എന്നാണ് രാഹുല്‍ പ്രതികരിച്ചത്. ദല്‍ഹി കേന്ദ്രീകരിച്ചു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മലയാളിയായ ടോം വടക്കന്‍ കഴിഞ്ഞ ദിവസമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ട് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധിയുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവായാണ് ടോം വടക്കന്‍ അറിയപ്പെട്ടിരുന്നത്.
 

Latest News