Sorry, you need to enable JavaScript to visit this website.

പെമ ഖണ്ഡുവിന് എതിരായ ബലാത്സംഗ പരാതിയിൽ ഇടപെടാതെ സുപ്രീം കോടതി

ന്യൂദൽഹി- അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന് എതിരായ ബലാത്സംഗ പരാതിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. പത്തുവർഷം മുമ്പുള്ള സംഭവത്തിൽ ഇപ്പോഴാണോ കോടതിയെ സമീപിക്കുന്നതെന്ന് ആരാഞ്ഞാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പരാതിയിൽ ഇടപെടാൻ വിസമ്മതിച്ചത്. 2008-ൽ തവാങിലെ ഗസ്റ്റ് ഹൌസിൽ വെച്ച് ഖണ്ഡു ഉൾപ്പടെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. ആ സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പരാതിയിലുണ്ടായിരുന്നു. 
കേസിന്റെ നടപടികൾ ദൽഹി ഹൈകോടതിയിലേക്ക് മാറ്റണം എന്നും തനിക്കും ഭർത്താവിനും സുരക്ഷ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ എവിടെയാണോ കേസ് ഉള്ളത് ആ കോടതിയിൽ സുരക്ഷക്കായി സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബി.ജെ.പിയുടെ മുഖ്യമന്ത്രിയായ പെമ ഖണ്ഡുവിന് എതിരായ ഹർജിയിൽ യുവതിക്ക് വേണ്ടി കപിൽ സിബലാണ് ഹാജരായത്.
 

Latest News