തിരുവനന്തപുരം- ശ്രീവരാഹത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി. മണിക്കുട്ടന്‍ (26) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മണിക്കുട്ടൻ മരിച്ചത്. അര്‍ജ്ജുന്‍ എന്നയാളാണ് കുത്തിയതെന്നു പറയുന്നു.കഞ്ചാവ് മാഫിയ സംഘമാണ് ആക്രമണതിതിനു പിന്നിലെന്നു കരുതുന്നു. രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രജിത്, മനോജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.