കൊലക്കത്തിക്കിരയായവരുടെ കുടുംബാംഗങ്ങളെ രാഹുൽ സന്ദർശിച്ചു

കണ്ണൂർ- സി.പി.എം അക്രമണത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചു. കണ്ണൂർ വിമാനതാവളത്തിലായിരുന്നു കൂടിക്കാഴ്ച്ച. ഷുഹൈബിന്റെ സഹോദരിയുടെ മക്കളെ രാഹുൽ ഗാന്ധി മടയിലിരുത്തി താലോലിച്ചു. കണ്ണൂരിൽനിന്ന് കാസർക്കോട് എത്തിയ രാഹുൽ പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകളിൽ സന്ദർശനം നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, മുകുൾ വാസ്‌നിക് എന്നിവരും രാഹുലിനൊപ്പമുണ്ട്.
 

Latest News