ടോം വടക്കൻ കോൺഗ്രസ് വിട്ടു, ബി.ജെ.പിയിൽ ചേർന്നു

ന്യൂദൽഹി- കോൺഗ്രസ് നേതാവ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നു. ഇന്ത്യൻ സായുധസേനയെ കോൺഗ്രസ് അപമാനിച്ചുവെന്നും ഇതിൽ മനംനൊന്താണ് പാർട്ടി വിടുന്നതെന്നും ടോം വടക്കൻ പറഞ്ഞു. മലയാളിയായ ടോം വടക്കൻ പത്തുവർഷം മുമ്പ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചു. പിന്നീട് കോൺഗ്രസ് വക്താവായി ടോം വടക്കൻ പ്രവർത്തനം തുടർന്നിരുന്നു.

Latest News