Sorry, you need to enable JavaScript to visit this website.

സൗദി ട്രാഫിക് പിഴ: വിയോജിപ്പ് അറിയിച്ചാല്‍ ഏഴു ദിവസത്തിനകം മറുപടി

റിയാദ് - ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴകൾ ചുമത്തിയതിൽ ഓൺലൈൻ വഴി വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിന് വ്യവസ്ഥകൾ ബാധകമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. പിഴകൾ ഒടുക്കാത്ത നിയമലംഘനങ്ങളിൽ മാത്രമേ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് സാധിക്കുകയുള്ളൂ. പഴയ കേസുകളിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് കഴിയില്ല. ഇത്തരം വിയോജിപ്പുകളിൽ ഏഴു ദിവസത്തിനകം ട്രാഫിക് ഡയറക്ടറേറ്റ് മറുപടികൾ നൽകും.
ഗതാഗത നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയതിൽ ഓൺലൈൻ വഴി വിയോജിപ്പ് അറിയിക്കുന്നതിനുള്ള സേവനം അൽഖസീം ട്രാഫിക് ഡയറക്ടറേറ്റിൽ നിലവിൽ വന്നിട്ടുണ്ട്. സേവനത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനും പ്രവർത്തന രീതി വിലയിരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ആദ്യ ഘട്ടത്തിൽ അൽഖസീം പ്രവിശ്യയിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സേവനം നടപ്പാക്കിയത്. റിയാദിലും ജിദ്ദയിലും ദമാമിലും ഡാറ്റയുടെ ശേഷി ഏറെ കൂടുതലാണ്. ഇടത്തരം പ്രവിശ്യയെന്നോണമാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് അൽഖസീം പ്രവിശ്യയെ തെരഞ്ഞെടുത്തത്. മറ്റു പ്രവിശ്യകളിൽ പടിപടിയായി പുതിയ സേവനം നടപ്പാക്കുമെന്നും മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു.

Latest News