വിമാനത്തില്‍ ഗോവണി ഇടിച്ചു; സര്‍വീസ് മുടങ്ങി

കൊണ്ടോട്ടി- കരിപ്പൂരില്‍ വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഗോവണി ഇടിച്ച് വിമാനം റദ്ദാക്കി. രാവിലെ ബഹ്‌റൈനില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനം റണ്‍വേ ഏപ്രണില്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. വിമാനത്തിന്റെ പിറക് ഭാഗത്തായി ഗോവണിയുമായെത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിമാനത്തിന്റെ പിറകില്‍ കേടുപാടുകള്‍ സംഭവിച്ചു.
തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനത്തിന്റെ ബഹ്‌റൈനിലേക്കുള്ള തുടര്‍ സര്‍വീസ് റദ്ദാക്കിയത്. തുടര്‍ന്ന് യാത്രക്കാരില്‍ ഏതാനും പേരെ രാവിലെ മറ്റു വിമാനങ്ങളില്‍ കൊണ്ടുപോയി. ശേഷിച്ചവരെ ഹോട്ടലിലേക്ക് മാറ്റി.

 

Latest News