കരിപ്പൂരില്‍ 36 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

കൊണ്ടോട്ടി- കരിപ്പൂരിലെത്തിയ യാത്രക്കാരനില്‍നിന്നും വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നുമായി 1.149 കിലോ ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ 450 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടയില്‍ നിന്നും ആറ് സ്വര്‍ണ ബിസ്‌ക്കറ്റുകളും കണ്ടെത്തി. ഇവക്ക് 699 ഗ്രാം തൂക്കം വരും. പിടികൂടിയ സ്വര്‍ണത്തിന് 36 ലക്ഷം രൂപ വില ലഭിക്കും.

 

Latest News