റിയാദ്- ടാക്‌സി കാറുകൾക്കകത്ത് ഡ്രൈവർമാർ പുകവലിക്കുന്നതിന് വിലക്കുള്ളതായി പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ടാക്‌സി വാഹനത്തിനകത്ത് ഡ്രൈവർമാർ പുകവലിക്കുന്നത് പൊതുഗതാഗത അതോറിറ്റി നിയമം പാടെ വിലക്കുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. ടാക്‌സി നിയമാവലിയിലെ പതിമൂന്നാം വകുപ്പ് അനുസരിച്ച് ടാക്‌സി കാറുകളിൽ യാത്രക്കാർ പുകവലിക്കുന്നതിനും വിലക്കുണ്ടെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.