പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തീകൊളുത്തി; ദൃശ്യങ്ങള്‍ പുറത്ത്

തിരുവല്ല- വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന്റേയും പ്രതിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്യുന്നതിന്റേയും സി.സി.ടി.വി ദൃശ്യം പുറത്ത്. സമീപത്തെ കടയില്‍നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
തിരുവല്ല ജംഗ്ഷനില്‍വെച്ച് അയിരൂര്‍ സ്വദേശിനിയെയാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. 85 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

Latest News