തിരുവനന്തപുരം- കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് അനുമതി നിഷേധിച്ചു. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ വസന്തകുമാറിന്റെ വീട് സന്ദർശിക്കുന്നതിനുള്ള അനുമതിയാണ് നിഷേധിക്കപ്പെട്ടത്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്നാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്.