Sorry, you need to enable JavaScript to visit this website.

നടുറോഡിൽ വിദ്യാർഥിനിയെ കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ചു

പത്തനംതിട്ട- തിരുവല്ലയിൽ കോളേജ് വിദ്യാർഥിനിയെ നടുറോഡിൽ കുത്തിവീഴ്ത്തി പെട്രോളൊഴിച്ചു തീകൊളുത്തി. കുമ്പനാട് സ്വദേശി റെജി മാത്യുവാണ് ക്രൂരത ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ്‌ചെയ്തു. അയിരൂർ സ്വദേശിനിയായ വിദ്യാർഥിനിയെയാണ് തീകൊളുത്തിയത്. 85 ശതമാനത്തിലേറെ പൊള്ളലേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ലയിൽ റേഡിയോളജി കോഴ്‌സിന് പഠിക്കുകയായിരുന്നു വിദ്യാർഥി. കയ്യിൽ കരുതിയിരുന്ന രണ്ടുകുപ്പി പെട്രോളിൽ ഒന്നു ഉപയോഗിച്ചാണ് വിദ്യാർഥിനിയെ തീ കൊളുത്തിയത്. നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. 

Latest News