കൊല്ലം- ബൈപ്പാസിലെ മങ്ങാട്- കടവൂര്‍ പാലത്തില്‍നിന്ന് അഷ്ടമുടി കായലിലേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു. പട്ടത്താനം ദര്‍ശന നഗര്‍ 165 എ- ഈഞ്ചയില്‍ വീട്ടില്‍ ഹെര്‍ബര്‍ട്ട് ആന്റണിയുടെ മകന്‍ ആന്റണി ഹെര്‍ബര്‍ട്ട് (22) ആണ് മരിച്ചത്. കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ പാലത്തിന്റെ സൈഡില്‍ ബൈക്ക് വച്ച ശേഷം കൈവരിയില്‍ കയറി കായലിലേക്ക് ചാടുകയായിരുന്നു. പാലത്തിന് സമീപമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് അഞ്ചാലുംമൂട്,കിളികൊല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പൊലീസും കടപ്പാക്കടയില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലില്‍ പാലത്തിനടിയില്‍നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ദീപയാണ് മാതാവ്. സഹോദരി : അനീന
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.






