Sorry, you need to enable JavaScript to visit this website.

സന്നദ്ധ പ്രവർത്തകരുടെ സേവനം അതിശയിപ്പിക്കുന്നത്- അംബാസഡർ അഹമ്മദ് ജാവേദ്

ഇന്ത്യൻ സ്‌കൂൾ ബോയ്‌സ് സെക്ഷൻ ഓഡിറ്റോറിയത്തിൽ റിയാദിലെ ഇന്ത്യൻ സമൂഹം ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ അംബാസഡർ അഹമ്മദ് ജാവേദ് സംസാരിക്കുന്നു

ഇന്ത്യൻ സമൂഹം അംബാസഡർക്ക് യാത്രയയപ്പ് നൽകി

റിയാദ്- സൗദി അറേബ്യയുടെ വിദൂര ഗ്രാമങ്ങളിലും ചെറുകിട പട്ടണങ്ങളിലുമടക്കം ഇന്ത്യൻ സാമൂഹിക പ്രവർത്തകരുടെ സേവനം അതിശയിപ്പിക്കുന്നതാണെന്ന് അംബാസഡർ അഹമ്മദ് ജാവേദ്. സന്നദ്ധപ്രവർത്തകർ ഇന്ത്യൻ എംബസിയുടെ ഭാഗമാണ്. ഇന്ത്യൻ മിഷന് അവർ നൽകുന്ന സേവനം മഹത്തരമാണ്. സൗദിയിൽനിന്ന് മടങ്ങിയാലും അവർ നൽകിയ പിന്തുണയും സേവനം സ്മരിച്ചുകൊണ്ടിരിക്കും. റിയാദിലെ ഇന്ത്യൻ സമൂഹം ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിൽ നാഴികക്കല്ലായെന്നും  ഉഭയകക്ഷി സൗഹൃദം കൂടുതൽ ദൃഢമാക്കാൻ സഹായകമായിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു. ഇവിടെയുള്ള ഇന്ത്യക്കാരുടെ സേവനങ്ങൾ സൗദി അധികാരികൾ പ്രശംസിക്കാറുണ്ടെന്നും ഇന്ത്യക്കാരെ അച്ചടക്കമുള്ളവരായാണ് അവർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുമാപ്പ് കാലയളവിൽ ഇന്ത്യക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയത് അതിന്റെ തെളിവാണ്. ഈ സ്‌നേഹവായ്പിനും പരിഗണനക്കും ജനാദ്രിയയിൽ ഇന്ത്യയെ അതിഥിരാജ്യമാക്കി പരിഗണിച്ചതിനും സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പ്രാദേശിക ഗവർണർമാർക്കും നന്ദി അറിയിച്ചു. മൂന്ന് വർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി അംബാസഡർ പദവിയിൽ നിന്ന് വിരമിക്കുന്ന അഹമ്മദ് ജാവേദ് ഈ മാസം 15നാണ് ഇന്ത്യയിലേക്ക് മടങ്ങുന്നത്. 
ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രതിനിധികളുടെ സംയുക്തസമിതി അംബാസഡർക്കും പത്‌നി ശബ്‌നം ജാവേദിനും റിയാദ് ഇന്ത്യൻ സ്‌കൂൾ ബോയ്‌സ് സെക്ഷൻ ഓഡിറ്റോറിയത്തിലാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ചടങ്ങ് ആരംഭിച്ചത്. സമിതി കൺവീനർ മുഹമ്മദ് സൈഗം ഖാൻ അധ്യക്ഷത വഹിച്ചു. സലീം മാഹി അംബാസഡറുടെ ജീവിത രേഖ അവതരിപ്പിച്ചു. ശിഹാബ് കൊട്ടുകാട്, നിയാസ് അഹമ്മദ്, ഇംതിയാസ് അഹമ്മദ്, മുഹമ്മദ് മുബീൻ, മിസ്ബാഹുൽ ആരിഫീൻ, മുഹമ്മദ് ഖൈസർ, വസീം ഹൈദർ, അഫ്താബ് നിസാമി, ഡോ. മുഹമ്മദ് അശ്‌റഫലി, ഡോ. അൻവർ ഖുർഷിദ്, മുഹമ്മദ് അബ്ദുറഹ്മാൻ, മുഹമ്മദ് ജബ്ബാർ, ഡോ. ഇൻആമുല്ല ആസ്മി, ഡോ. ദിൽഷാദ് അഹമ്മദ്, മുനീബ് പാഴൂർ എന്നിവർ സംസാരിച്ചു. സുഹൈൽ അഹമ്മദ് സ്വാഗതവും അഹദ് സിദ്ദീഖി നന്ദിയും പറഞ്ഞു. 
എയർ ഇന്ത്യ മാനേജർ മാരിയപ്പനും റിയാദ് ഇന്ത്യൻ മീഡിയ ഫോറം, എൻ.ആർ.കെ, ഫോർക, കേളി, കെ.എം.സി.സി, ഡബ്ല്യു.എം.എഫ്, ഐ.സി.എഫ്, തനിമ, പി.ആർ.സി, പ്രവാസി സാംസ്‌കാരിക വേദി, യൂത്ത് ഇന്ത്യ, മൈത്രി കരുനാഗപ്പള്ളി, നവോദയ റിയാദ്, കൊച്ചിൻ കൂട്ടായ്മ, റിയ, ആർ.എസ്.സി, ലയൺസ് ക്ലബ്, ഒ. ഐ.സി.സി, ഇന്റർനാഷനൽ യോഗ ക്ലബ്, സമന്വയ, എൻ.ആർ.െഎ സെൽ, ഇ.പി.എൻ.എൽ.പി.എ, തൃശൂർ സൗഹൃദ വേദി, തൃശൂർ ജില്ലാകൂട്ടായ്മ, പയ്യന്നൂർ സൗഹൃദ വേദി, ടി.സി.സി റിയാദ്, പെരുമ്പാവൂർ അസോസിയേഷൻ, റിയാദ് ടാക്കീസ്, ചാരിറ്റി പ്രവാസി അസോസിയേഷൻ, പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ, മലബാർ അടുക്കള, ന്യൂ ഏജ്, എം.ഇ.എസ്, ശിഫ മലയാളി സമാജം, സാരംഗി, യവനിക, റിയാദ് മ്യൂസിക് ക്ലബ്, റിയാദ് കലാഭവൻ, ട്രിവ, ടെക്‌സ, ഗ്ലോബൽ പ്രവാസി കേരള ഫെഡറേഷൻ, കൊയിലാണ്ടി കൂട്ടായ്മ, പി.എം.എഫ്, സേഫ് വേ ഡ്രൈവേഴ്‌സ്, അറേബ്യൻ ഡ്രൈവേഴ്‌സ്, സ്മാർട്ട് വേ, സദ്‌വ, എസ്.ഡബ്ല്യു.സി, വേ ഓഫ് ലൈഫ്, ഐ.ഒ.എഫ് എന്നീ മലയാളി സംഘടനകളുടെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘടനകളുടെയും  ജെ ആൻഡ് പി ഇന്ത്യൻ എംബസി വളണ്ടിയേഴ്‌സ് ടീമിന്റെയും പ്രതിനിധികളും അൽയാസ്മിൻ, ആലിയ, മോഡേൺ, അലിഫ് സ്‌കൂളുകളുടെ പ്രിൻസിപ്പൽമാരും ഷാൾ അണിയിക്കുകയും അംബാസഡർക്ക് മെമന്റോ സമ്മാനിക്കുകയും ചെയ്തു. 
അംബാസഡർ അഹമ്മദ് ജാവേദിന്റെ പത്‌നി ഷബ്‌നം ജാവേദിനെ വിവിധ സംഘടനകളുടെ വനിതപ്രതിനിധികൾ പൊന്നാട അണിയിച്ച് ആദരിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ, കെ.എം.സി.സി, ഇന്റർനാഷനൽ യോഗ ഫൗണ്ടേഷൻ, അംഗന കെ.എസ്.എ, പി.ആർ.സി, സമന്വയ, ഇന്ത്യൻ ഫൈൻ ആർട്‌സ് പ്രഫഷനൽ ഫോറം, മാംഗലൂർ ബന്റ്‌സ് അസോസിയേഷൻ, പ്രവാസി സാംസ്‌കാരിക വേദി, തമിഴ് സംഘം എന്നീ സംഘടനകളുടെ വനിതാവിഭാഗം പ്രതിനിധികളാണ് പൊന്നാട അണിയിക്കാനെത്തിയത്. ഇന്ത്യൻ സ്‌കൂൾ ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസ് പരിപാടി നിയന്ത്രിച്ചു. 

Latest News