ജിദ്ദ- ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ വിമാനത്തിൽ കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അബ്ഹൂർ കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലകിൽ പ്രവേശിപ്പിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിനി നൂർജഹാൻ (72) നിര്യാതയായി. സോഷ്യൽ ഫോറം പ്രവർത്തകൻ മജീദ് മഞ്ചേരിയാണ് ആശുപത്രിയിൽ നൂർജഹാന് വേണ്ട പരിചരണം നൽകിയത്. ഭർത്താവ് നേരത്തെ മരിച്ച ഇവർക്ക് കുട്ടികളില്ല. മയ്യിത്ത് ഇവിടെ ഖബറടക്കും. മഷ്ഹൂദ് തിരുവനന്തപുരം, കുഞ്ഞായിൻകുട്ടി കൊടുവള്ളി എന്നിവരും സഹായത്തിനായി രംഗത്തുണ്ടായിരുന്നു.






