ദമാമില്‍നിന്നെത്തിയ യാത്രക്കാരന്റെ ലഗേജ് കരിപ്പൂരില്‍ നഷ്ടപ്പെട്ടു

കൊണ്ടോട്ടി- ദമാമില്‍നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജ് നഷ്ടപ്പെട്ടതായി പരാതി. ദമാമില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ അബൂദാബി വഴി കരിപ്പൂരിലെത്തിയ താനൂര്‍ ഒഴൂര്‍ ചാത്തന്‍ ചിറക്കല്‍ അലിയുടെ   20.4 കിലോ ബാഗേജാണ് നഷ്ടപ്പെട്ടത്.
രാവിലെ 8.30 ഓടെയാണ് അലി കരിപ്പൂരിലെത്തിയത്. പരിശോധന കഴിഞ്ഞ് കാത്തിരുന്ന അലിക്ക് ഒരു ലഗേജ് മാത്രമാണ് ലഭിച്ചത്. പിന്നീട് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ സിജോയ് എന്ന പേരില്‍ ഒരു ലഗേജ് കണ്ടെത്തി. ലഗേജ് പരസ്പരം മാറിപ്പോയതാവാമെന്നാണ് കരുതുന്നത്. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ലഗേജ് ലഭിക്കാതായതോടെ അലി വിമാന കമ്പനിക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്കും പരാതി നല്‍കി. വിമാന കമ്പനിയും അതോറിറ്റിയും അന്വേഷണം തുടങ്ങി. വിലപിടിപ്പുളള വസ്തുക്കള്‍ അടക്കം ലഗേജിലുണ്ടെന്ന് അലി പറഞ്ഞു.

 

Latest News