മക്കളെ മുറിയില്‍ പൂട്ടിയിട്ട് യുവതിയെ ഭര്‍ത്താവിന്റെ ബന്ധുവും കൂട്ടരും പീഡിപ്പിച്ചു

ഹൈദരാബാദ്- 25കാരിയായ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുവും രണ്ടു കൂട്ടാളികളും ചേര്‍ന്ന് ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കി. ഹൈദരാബാദിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തിയ പ്രതികള്‍ യുവതിയുടെ മൂന്ന് മക്കളെ തൊട്ടടുത്ത മുറിയില്‍ പൂട്ടിയിട്ടാണ് ക്രൂരത കാട്ടിയത്. പ്രതികളില്‍ ഒരാള്‍ ഭര്‍ത്താവിന്റെ അളിയനാണെന്ന് യുവതി പറഞ്ഞു. പുറത്തു പറഞ്ഞാല്‍ മക്കളെ അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിനോട് പറഞ്ഞു. ഒരാള്‍ കുട്ടികളെ മുറിയില്‍ ബന്ധിയാക്കിയ സമയത്ത് മറ്റു രണ്ടു പേര്‍ തന്നെ മാറി മാറി ബലാല്‍സംഗം ചെയ്‌തെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് ഈ സമയം പുറത്തായിരുന്നു. മൂന്നു മാസം മുമ്പ് രാജസ്ഥാനില്‍ നിന്ന് ഹൈദരാബാദിലെത്തിയതാണ് ഈ കുടുംബം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Latest News