ശ്രീനഗര്‍- ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് കീഴടങ്ങിയിരിക്കയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. സംസ്ഥാനത്ത് ലേക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തണമെന്ന കശ്മീരി നേതാക്കളുടെ ആവശ്യം തള്ളിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം പ്രഖ്യാപിച്ചത്.
ദേശസുരക്ഷയും ജമ്മു കശ്മീരും സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രിയുടെ ശേഷിയല്ല ബാലാക്കോട്ടും ഉറിയും തെളിയിക്കുന്നത്. സര്‍വത്ര കുഴപ്പങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്. ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് പൂര്‍ണമായും കീഴടങ്ങയത് നാണക്കേടാണ്- ഉമര്‍ അബ്ദുല്ല പറഞ്ഞു.
2014 ല്‍ കനത്ത നാശം വിതച്ച പ്രളയത്തിനുശേഷവും ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും സമയത്തിനു നടത്തി. ബിജെപിയും കഴിഞ്ഞ ബിജെപി-പിഡിപി സര്‍ക്കാരും ജമ്മു കശ്മീര്‍ വിഷയം എത്ര മാത്രം തെറ്റായാണ് കൈകാര്യം ചെയ്തതെന്ന് തെളിയിക്കുന്നതാണ് പുതിയ സാഹചര്യം. 1996 നുശേഷം ആദ്യമായാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് സമയത്ത് നടക്കാത പോകുന്നത്. ഇതു രണ്ടാം തവണയാണ് നിങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശക്തമായ നേതൃത്വത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിന് എല്ലാ സേനകളേയും ലഭ്യമാക്കുമെന്ന ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നല്‍കിയ ഉറപ്പിന് ഇപ്പോള്‍ എന്തു സംഭവിച്ചുവെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും ഈയിടെ ദല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും ആഭ്യന്തര മന്ത്രി ഇക്കാര്യം ഉറപ്പു നല്‍കിയിരുന്നതാണ്.
2014 ല്‍ ജമ്മു കശ്മീരില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടന്നത്. പാക്കിസ്ഥാനുമായുളള സംഘര്‍ഷം നിലനില്‍ക്കെ ഇക്കുറി അസംബ്ലി തെരഞ്ഞെടുപ്പില്ലെന്നാണ് ഇലക്്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രം നടത്തുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കയത്.






