ഇന്ത്യന്‍ അംബാസഡര്‍ മക്കാ ഗവര്‍ണറെ സന്ദര്‍ശിച്ചു

ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനെ സന്ദര്‍ശിച്ചപ്പോള്‍.

മക്ക- ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനെ സന്ദര്‍ശിച്ചു. ശക്തമായ സൗഹൃദം പുലര്‍ത്തുന്ന ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി ബന്ധം സുദൃഢമാക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ജിദ്ദയിലെ ഗവര്‍ണറേറ്റ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. 

 

 

Latest News