Sorry, you need to enable JavaScript to visit this website.

ലോക്‌സഭ: കേരളത്തില്‍ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തില്‍; അറിഞ്ഞിരിക്കേണ്ട തീയതികള്‍ 

പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 11, 18, 23, 29, മേയ് 6, 12, 19 എന്നീ തീയതികളിലാണ് വോട്ടെടുപ്പ് മേയ് 23-ന് വോട്ടെണ്ണല്‍ നടക്കും. ഫലവും അന്നു തന്നെ അറിയാം. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും മറ്റു സംസ്ഥാനങ്ങളിലെ 74 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ നടക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇപ്പോഴില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇവിടേക്ക് മൂന്നു നിരീക്ഷകരെ കമ്മീഷന്‍ നിയോഗിച്ചു.

രാജ്യത്ത് 90 കോടി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 10 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ ഒരുക്കും. എല്ലായിടത്തും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം വിവിപാറ്റും ഉപയോഗിക്കും. 

കേരളമടക്കം 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പു നടക്കും. ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്,  മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്തമാന്‍ നിക്കോബാര്‍, ദദ്രനഗര്‍ ഹവേലി, ദമന്‍ ദിയു, ലക്ഷദ്വീപ്, ദല്‍ഹി, പോണ്ടിച്ചേരി, ഛണ്ഡീഗഡ് എന്നിവിടങ്ങളിലാണ് ഒറ്റ ഘട്ട തെരഞ്ഞെടുപ്പ്.

കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ രണ്ടു ഘട്ടങ്ങളായും അസം, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ മൂന്ന് ഘട്ടങ്ങളായും ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളില്‍ നാലു ഘട്ടങ്ങളിലായും ജമ്മു കശ്മീരില്‍ അഞ്ചു ഘട്ടങ്ങളായും ബിഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഏഴു ഘട്ടങ്ങളായും വോട്ടെടുപ്പു നടക്കും. 

ഒന്നാം ഘട്ടം ഏപ്രില്‍ 11
20 സംസ്ഥാനങ്ങളിലെ 91 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് ഏപ്രില്‍ 11ന് വോട്ടെടുപ്പ് നടക്കുക. ആന്ധ്ര, അരുണാചല്‍, അസം, ബിഹാര്‍, ചത്തീസ്ഗഢ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര (7), മണിപ്പൂര്‍ (1), മേഘാലയ (2), മിസോറാം (1), നാഗാലാന്‍ഡ് (1), ഒഡീഷ (4), സിക്കിം (1), തെലങ്കാന (17), ത്രിപുര (1), ഉത്തര്‍ പ്രദേശ് (8), ഉത്തരാഖണ്ഡ് (5), പശ്ചിമ ബംഗാള്‍ (2), ആന്തമാന്‍ (1), ലക്ഷദ്വീപ് (1). 

രണ്ടാം ഘട്ടം ഏപ്രില്‍ 18
13 സംസ്ഥാനങ്ങളിലെ 97 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് ഏപ്രില്‍ 18ന് വോട്ടെടുപ്പ് നടക്കുക.
അസം (5), ബിഹാര്‍ (5), ഛത്തീസ്ഗഢ് (3), ജമ്മു കശ്മീര്‍ (2), കര്‍ണാടക (14), മഹാരാഷ്ട്ര (10), മണിപൂര്‍ (1), ഒഡീഷ (5), തമിഴ്‌നാട് (39), ത്രിപുര (1), ഉത്തര്‍ പ്രദേശ് (8), പശ്ചിമ ബംഗാള്‍ (3), പുതുച്ചേരി (1). 

മൂന്നാം ഘട്ടം ഏപ്രില്‍ 23
14 സംസ്ഥാനങ്ങളിലെ 115 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടക്കുക.
അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗുജറാത്ത് (26), ഗോവ (2), ജമ്മു കശ്മീര്‍ (1), കര്‍ണാടക (14), കേരളം (20), മഹാരാഷ്ട്ര (14), ഒഡീഷ (6), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (5), ദദ്രനഗര്‍ ഹവേലി (1), ദമന്‍ ദിയു (1).

നാലാം ഘട്ടം ഏപ്രില്‍ 29
ഒമ്പതു സംസ്ഥാനങ്ങളിലെ 71 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് ഏപ്രില്‍ 29ന് വോട്ടെടുപ്പ് നടക്കുക.
ബിഹാര്‍ (5), ജമ്മു കശ്മീര്‍ (1), ജാര്‍ഖണ്ഡ് (3), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (17), ഒഡീഷ (6), രാജസ്ഥാന്‍ (13), ഉത്തര്‍ പ്രദേശ് (13), പശ്ചിമ ബംഗാള്‍ (8).

അഞ്ചാം ഘട്ടം മേയ് 6
ഏഴു സംസ്ഥാനങ്ങളിലെ 51 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് മേയ് ആറിന് വോട്ടെടുപ്പ് നടക്കുക.
ബിഹാര്‍ (5), ജമ്മു കശ്മീര്‍ (2), ജാര്‍ഖണ്ഡ് (4), മധ്യ പ്രദേശ് (7), രാജസ്ഥാന്‍ (12), ഉത്തര്‍ പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7).

ആറാം ഘട്ടം മേയ് 12
ഏഴു സംസ്ഥാനങ്ങളിലെ 59 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് മേയ് 12ന് വോട്ടെടുപ്പ് നടക്കുക.
ബിഹാര്‍ (8), ഹരിയാന (10), ജാര്‍ഖണ്ഡ് (4), മധ്യപ്രദേശ് (8), ഉത്തര്‍ പ്രദേശ് (14), പശ്ചിമ ബംഗാള്‍ (8), ഡല്‍ഹി (7).

ഏഴാം ഘട്ടം മേയ് 19
എ്ട്ടു സംസ്ഥാനങ്ങളിലെ 59 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് മേയ് 19ന് വോട്ടെടുപ്പ് നടക്കുക.
ബിഹാര്‍ (8), ജാര്‍ഖണ്ഡ് (3), പഞ്ചാബ് (13), പശ്ചിമ ബംഗാള്‍ (9), ചണ്ഡീഗഢ് (1), ഉത്തര്‍ പ്രദേശ് (13), ഹിമാചല്‍ പ്രദേശ് (4).
 

Latest News