പ്രായ പരധിയില്ല, അദ്വാനിയക്കും ജോഷിയ്ക്കും മത്സരിക്കാം 

ന്യൂദല്‍ഹി: 75 വയസ്സെന്ന പ്രായപരിധി ഒഴിവാക്കി ബിജെപി.  വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 75 വയസ്സ് ഒരു തടസ്സമാകില്ല.... പാര്‍ട്ടിയുടെ ഉന്നതതല തീരുമാനമെടുക്കുന്ന ബോര്‍ഡാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനം പാര്‍ട്ടിയിലെ അതികായന്‍മാരായ ലാല്‍ കൃഷണ അദ്വാനിയ്ക്കും മുരളി മനോഹര്‍ ജോഷിയ്ക്കും മത്സരിക്കാനുള്ള  അവസരമൊരുക്കുകയാണ്.
പാര്‍ട്ടി മുതിര്‍ന്നനേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കും. എന്നാല്‍ മത്സരിക്കണോ വേണ്ടയോ എന്ന തീരുമാനം അവര്‍ക്ക് കൈക്കൊള്ളാമെന്നും പാര്‍ട്ടി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ ലാല്‍ കൃഷണ അദ്വാനി, മുരളി മനോഹര്‍ ജോഷി, ശാന്ത കുമാര്‍ തുടങ്ങിയവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം, എന്നാല്‍ അവര്‍ക്ക് പാര്‍ട്ടിയിലോ സര്‍ക്കാരിലോ യാതൊരു പദവിയും ലഭിക്കില്ല എന്നും അറിയിപ്പില്‍ പറയുന്നു. 
പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗം, സിറ്റിംഗ് എംപിമാര്‍ക്കുള്ള ടിക്കറ്റ് വിതരണത്തിനുള്ള മാനദണ്ഡങ്ങളും ചര്‍ച്ചചെയ്തു.
ബിജെപിയുടെ മുതിര്‍ന്ന നേതാവായ അദ്വാനിയാണ് ലോക്‌സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം. 91കാരനായ അദ്വാനി 1991 മുതല്‍ ഗാന്ധിനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്. കഴിഞ്ഞ 5 പൊതുതിരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്.
2017ല്‍ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്നും കടുത്ത മത്സരം നേരിടേണ്ടിവന്ന ബിജെപിയ്ക്ക് 99 സീറ്റുകൊണ്ട് തൃപ്തിപ്പെടെണ്ടി വന്നിരുന്നു. മോര്‍ബി, അമ്രേലി, ഗിര്‍ സോംനാഥ് തുടങ്ങിയ ജില്ലകളില്‍ ഒരു മണ്ഡലത്തിലും പാര്‍ട്ടിയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.  ഗാന്ധിനഗറില്‍ 7ല്‍ 5 മണ്ഡലങ്ങളിലും പാര്‍ട്ടി വിജയിച്ചിരുന്നു.  

Latest News