ലോക്‌സഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം വൈകീട്ട്

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പും നാലു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചേക്കും. ആന്ധ്രാ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. രാജ്യത്തെ 545 ലോക്‌സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കും. പുതിയ പദ്ദതി പ്രഖ്യാപനങ്ങള്‍ക്കും മറ്റുമായി മോഡി സര്‍ക്കാരിന് കമ്മീഷന്‍ കൂടുതല്‍ സമയം നല്‍കി തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം വൈകിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
 

Latest News