ശംസാബാദ്- നരേന്ദ്ര മോഡി ഏതു നിമിഷവും ബോംബ് പൊട്ടിച്ചേക്കാമെന്ന ആശങ്കയിലാണ് ജനങ്ങളെന്നും അദ്ദേഹം ഒരു ഭീകരവാദിയെ പോലെയാണ് പെരുമാറുന്നതും ആരോപിച്ച് കോണ്‍ഗ്രസ് നേതാവും പ്രമുഖ നടിയുമായ വിജയ ശാന്തി. തെലങ്കാനയില്‍ ശംസാബാദില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ നടത്തിയ പ്രസംഗത്തിനാണ് വിജയശാന്തിയുടെ പരാമര്‍ശം. 'എപ്പോഴാണ് മോഡി ബോംബ് പൊട്ടിക്കുക എന്ന ഭയത്തിലാണ് ജനങ്ങള്‍. അദ്ദേഹം ഒരു ഭീകരവാദിയെ പോലെയാണ്. ജനങ്ങളെ സ്‌നേഹിക്കേണ്ടതിനു പകരം ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഒരു പ്രധാനമന്ത്രി ഇങ്ങനെ അല്ല പെരുമാറേണ്ടത്'- വിജയ ശാന്തി പറഞ്ഞു.
റാലിയില്‍ പ്രസംഗിച്ച രാഹുലും മോഡിക്കെതിരെ തിരിഞ്ഞു. മോഡി രണ്ടു തരം ഇന്ത്യയെ സൃഷ്ടിക്കുകയായിരുന്നുവെന്നും ഒന്ന് പാവപ്പെട്ടവര്‍ക്കും മറ്റൊന്ന് പണക്കാര്‍ക്കും സമ്പന്നര്‍ക്കുമാണെന്നും രാഹുല്‍ പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മോഡിയുടെ വിദൂര നിയന്ത്രണത്തിലാണെന്നും രാഹുല്‍ ആരോപിച്ചു.






