കൊളംബിയയില്‍ വിമാനം തകര്‍ന്ന് 12 മരണം

ബൊഗോട്ട- കൊളംബിയയില്‍ വിമാനം തകര്‍ന്ന് 12 മരണം. വിമാനത്തിലുണ്ടായിരുന്ന 12 പേരും മരിച്ചതായി കൊളംബിയ സിവല്‍ ഡിഫന്‍സ് അറിയിച്ചു. സാന്‍ജോസ് ഡെല്‍ ഗുവാവിറെയില്‍നിന്ന് വില്ലാവിസെന്‍സിയോവിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലാ ബെന്‍ഡികോയിന്‍ പ്രദേശത്ത് കണ്ടെത്തി. അപകട കാരണം അറിവായിട്ടില്ല. മരിച്ചവരില്‍ ഏതാനും പേരെ തിരിച്ചറിയാനുണ്ട്.

 

Latest News