കുട്ടികളുടെ അശ്ലീലം കാണല്‍ ശീലമാക്കിയ  ഇന്ത്യന്‍ പൈലറ്റിനെ അമേരിക്ക പുറത്താക്കി

ന്യൂയോര്‍ക്ക്: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കണ്ട ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി. പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയതിന് പിന്നാലെ ഇയാളുടെ വീസ റദ്ദാക്കി ഡല്‍ഹിക്കുള്ള വിമാനത്തില്‍ കയറ്റിവിടുകയും ചെയ്തു. പൈലറ്റിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. കഴിഞ്ഞ രണ്ട് മാസത്തെ പരിശോധനകള്‍ക്ക് ശേഷമണ് മുംബൈ സ്വദേശിയായ പൈലറ്റിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ വിമാനക്കമ്പനിയുടെ ന്യൂഡല്‍ഹിയില്‍ നിന്നുള്ള വിമാനം തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇറങ്ങിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
യാത്രക്കാരുടെ മുന്നിലൂടെ കൈവിലങ്ങ് അണിയിച്ചാണ് പൈലറ്റിനെ വിമാനത്താവളത്തില്‍ നിന്നും പൊലീസ് പുറത്തെത്തിച്ചത്.
അമേരിക്കയിലെ ഹോട്ടലില്‍ താമസിക്കുന്ന സമയത്ത് പൈലറ്റ് കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങള്‍ കാണുന്നതായി എഫ്ബിഐ കണ്ടെത്തുകയായിരുന്നു. ഹോട്ടലിലെ ഇന്റര്‍നെറ്റ് സെര്‍വറില്‍
നടത്തിയ പരിശോധനയില്‍ ഇയാള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍ ഏതെല്ലാം എന്ന് വ്യക്തമായി. രണ്ടു മാസമായി രഹസ്യമായി അന്വേഷണം തുടരുകയായിരുന്നു.
തെളിവുകള്‍ ലഭിച്ചതോടെ പൈലറ്റിനെ എഫ് ബി ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ടെത്തിയ തെളിവുകളുടെ പകര്‍പ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Latest News