ബംഗാളിൽ വൻ സ്‌ഫോടകവസ്തുക്കൾ പിടികൂടി

കൊൽക്കത്ത- പശ്ചിമബംഗാളിലെ ചിറ്റ്പുരിൽ വൻ സ്‌ഫോടകവസ്തുക്കൾ പിടികൂടി. ആയിരം കിലോയോളം വരുന്ന പെട്ടാസ്യം നൈട്രേറ്റാണ് പിടികൂടിയത്. 27 ചാക്കുകളിലാക്കി ചരക്കുവാഹനത്തിൽ കൊണ്ടുപോകുന്നതിനിടെയാണ് ഇവ പോലീസിന്റെ കണ്ണിൽപ്പെട്ടത്. വാഹനത്തിന്റെ ഡ്രൈവറെയും സഹായിയെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സ്‌ഫോടകവസ്തു നിർമാണത്തിന് ഉപയോഗിക്കുന്നതാണ് പൊട്ടാസ്യം നൈട്രേറ്റ്. ഒഡീഷയിൽനിന്ന് നോർത്ത് 24 പർഗാനയിലേക്ക് കൊണ്ടുവരികയായിരുന്നു ഇത്.
 

Latest News