ശ്രീനഗർ- കശ്മീരിൽ സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഖാസിപോര ചാദൂരിയിലാണ് സംഭവം. ആർമി സൈനികൻ മുഹമ്മദ് യാസീൻ ഭട്ടിനെയാണ് തട്ടിക്കൊണ്ടുപോയത്. സൈനികനായ യാസീൻ ഭട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 26-നാണ് അവധിയിൽ വീട്ടിലെത്തിയത്. സൈനികനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.






