ഇടതുപക്ഷത്തിന് മുന്‍തൂക്കമെന്ന് സര്‍വെ; ബി.ജെ.പി ഇല്ല

തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി.എഫ് ന് മുന്‍തൂക്കമെന്ന് സെന്റര്‍ ഫോര്‍ ഇലക്ടല്‍ സ്റ്റഡീസിന്റെ (സി.ഇ.എസ്) അഭിപ്രായ വോട്ടെടുപ്പ്.  മറ്റ് സര്‍വ്വേകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രമാണ് സി.ഇ.എസ് സര്‍വ്വെയില്‍ തെളിയുന്നത്.
എല്‍.ഡി.എഫിന് 9 മുതല്‍ 12 വരെ സീറ്റുകള്‍ ലഭിക്കാം.  യു.ഡി.എഫിന് കാണുന്നത് 8 മുതല്‍ 11 വരെ സീറ്റുകളാണ്.  ബി.ജെ.പി ഇക്കുറിയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല.
എല്‍.ഡി.എഫിന് 40.3 ഉം യു.ഡി.എഫ് ന് 39 ഉം ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വെയില്‍ വെളിപ്പെട്ടത്.  ബി.ജെ.പി 15.5 ശതമാനം വോട്ട് നേടുമെന്ന് പ്രതീക്ഷിക്കുന്നു.
വോട്ടിംഗ് ശതമാനം സംബന്ധിച്ച കണക്കില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെയുള്ള വ്യതിയാനം സംഭവിക്കാമെന്നും വിലയിരുത്തുന്നു.
സ്ഥാനാര്‍ഥികളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ഫെബ്രുവരി 2, 3, 4 തീയതികളില്‍ നടത്തിയ സര്‍വയുടെ ഫലമാണിത്. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍നിന്നു സാമ്പിള്‍ ശേഖരിച്ചിരുന്നു. മൊത്തം 480 ബൂത്തുകളില്‍ നിന്നായി 12,000 വോട്ടര്‍മാരാണ് സര്‍വെയില്‍ പങ്കെടുത്തത്.

 

Latest News